Wednesday, July 7, 2010

ചെക്ക്‌ മാനേജ്മെന്റ്‌ സോഫ്റ്റ്‌വെയറുമായി കച്ച്‌സോഫ്റ്റ്‌

കച്ച്‌ ഗ്രൂപ്പ്‌ കമ്പനിയായ കച്ച്‌സോഫ്റ്റ്‌ ചെക്കുകള്‍ പ്രിന്റ്‌ ചെയ്യാനും അവയുടെ ദുരുപയോഗം തടയാനുമുള്ള സമ്പൂര്‍ണ സേവനങ്ങള്‍ അടങ്ങുന്ന ചെക്ക്‌ സ്ട്രാറ്റജിക്‌ ഓഫിസ്‌ സോഫ്റ്റ്‌വെയര്‍ (ചെക്ക്‌ എസ്‌ ഒ എസ്‌) കൊച്ചിയില്‍ അവതരിപ്പിച്ചു. വിന്‍ഡോസ്‌ അധിഷ്ഠിതമായ പുതിയ ചെക്ക്‌ മാനേജ്മെന്റ്‌ ആപ്ലിക്കേഷന്‍ ഒരു സ്ഥാപനത്തിലെ മുഴുവന്‍ ചെക്ക്‌ ഇടപാടുകളെയും നിയന്ത്രിക്കാന്‍ പര്യാപ്തമായതാണെന്ന്‌ കമ്പനി മാനേജിങ്‌ ഡയറക്ടര്‍ യാസര്‍ റഹ്മാന്‍ പറഞ്ഞു.

വളരെ എളുപ്പം ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വെയറാണിത്‌. വീട്ടിലെയോ ഓഫിസിലെയോ പ്രിന്ററുകളില്‍നിന്ന്‌ നേരിട്ട്‌ ചെക്കുകള്‍ പ്രിന്റ്‌ ചെയ്യാന്‍ ഇതുവഴി സാധിക്കും. എന്നുമാത്രമല്ല, ചെറുകിട - ഇടത്തരം ബിസിനസുകാര്‍ക്ക്‌ പ്രൊഫഷണലായുള്ള മുന്‍തൂക്കം നല്‍കുകകയും ചെയ്യും. കൈകൊണ്ട്‌ എഴുതുന്നില്ലെന്നതിനാല്‍ പ്രിന്റ്‌ ചെയ്യപ്പെടുന്ന ചെക്കുകള്‍ സ്പഷ്ടമായി വായിക്കാന്‍ കഴിയുമെന്നതാണ്‌ സോഫ്റ്റ്‌വെയറിന്റെ മറ്റൊരു വ്യക്തമായ നേട്ടം. അതുവഴി സമയം ലാഭിക്കാനും തെറ്റുകള്‍ ഒഴിവാക്കാനും കഴിയും.

ചെറുകിട- ഇടത്തരം കമ്പനികള്‍ക്കായി രൂപകല്‍പനചെയ്തിട്ടുള്ള സോഫ്റ്റ്‌വെയര്‍ ഈ കമ്പനികള്‍ പുറപ്പെടുവിക്കുന്ന ചെക്കുകള്‍ സംയോജിപ്പിക്കാനും പ്രിന്റ്ചെയ്യാനും ട്രാക്ക്‌ ചെയ്യാനും സഹായമേകുന്നു. കമ്പനികളുടെ സാമ്പത്തിക ഇടപാടുകളിലെ കാര്യക്ഷമത ലക്ഷ്യമിടുന്നതാണ്‌ പുതിയ സോഫ്റ്റ്‌വെയര്‍. വ്യക്തിഗത ചെക്കുകള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ ഇത്‌ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ അവതരിപ്പിച്ച ചെക്ക്‌ എസ്‌ ഒ എസിന്റെ ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പിന്‌ ഇതിനകം മികച്ച പ്രതികരണമാണ്‌ ഉണ്ടായിട്ടുള്ളതെന്ന്‌ കമ്പനി ഡയറക്ടര്‍ സഹീര്‍ റഫീക്‌ വെളിപ്പെടുത്തി. വിറ്റുവരവും മികച്ചതാണ്‌. കേരളത്തില്‍ ഇതിനകം തിരുവനന്തപുരത്തും കൊച്ചിയിലും രണ്ടു ഡിസ്ട്രിബ്യൂട്ടര്‍മാരെ നിയമിച്ചിട്ടുണ്ട്‌. കൂടുതല്‍ വ്യാപകമായ ഡിസ്ട്രിബ്യൂഷന്‍ ശൃംഖലയ്ക്കായി ശ്രമിച്ചുവരികയാണ്‌. ഇന്ത്യയിലുടനീളം ഡിസ്ട്രിബ്യൂട്ടര്‍ഷിപ്പ്‌ വികസിപ്പിക്കാനും പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്‌. ഇതിനുപുറമെ ഗള്‍ഫ്‌ മേഖലയിലെ പ്രമുഖ ഡിസ്ട്രിബ്യൂട്ടര്‍മാരുമായും ചര്‍ച്ചകള്‍ നടത്തിവരികയാണ്‌.

പണം നല്‍കേണ്ടയാളുടെ പേര്‌, തീയതി, തുക, അക്കൗണ്ട്‌ വഴിയാണോ നല്‍കേണ്ടതെങ്കില്‍ അത്‌, ബെയറര്‍, ഇഷ്യൂ ചെയ്യുന്ന സ്ഥലം എന്നിങ്ങനെ ചെക്കില്‍ ഉള്‍ക്കൊള്ളുന്ന എല്ലാ കാര്യങ്ങളും ടൈപ്പ്‌ ചെയ്യാന്‍ ചെക്ക്‌ എസ്‌ ഒ എസിലൂടെ കഴിയും. പ്രിന്റ്‌ ചെയ്ത ചെക്ക്‌ ഒപ്പിട്ടാല്‍ മാത്രം മതിയാകും. ചെക്ക്‌ബുക്കില്‍ മുന്‍കൂട്ടി നിശ്ചയിച്ച ചെക്ക്‌ നമ്പറുകളും ഉപയോക്താവിന്‌ സൃഷ്ടിക്കാം. അക്കൗണ്ടും ചെക്ക്‌ നമ്പറുകളും ചൂണ്ടിക്കാട്ടികൊണ്ട്‌ ഒരു കൂട്ടം ചെക്കുകള്‍ പ്രിന്റ്‌ ചെയ്യാനും കഴിയും.

ഉപയോക്താവിന്റെ ചെക്ക്‌ ഇടപാടുകള്‍, ചെക്ക്‌ ബുക്ക്‌ ഉപയോഗ സംബന്ധമായ സ്റ്റേറ്റ്മെന്റ്‌, ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങിയ വിവരങ്ങളും സോഫ്റ്റ്‌വെയര്‍ സൂക്ഷിക്കും. ചെക്കില്‍ രേഖപ്പെടുത്തിയിട്ടുള്ള അക്കത്തിലുള്ള സംഖ്യ സ്വയം അക്ഷരത്തിലാകുമെന്നതാണ്‌ സോഫ്റ്റ്‌വെയറിന്റെ മറ്റൊരു സവിശേഷത. അതിനാല്‍ ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പിശകുകളും ഒഴിവാക്കപ്പെടും. നല്‍കിയിട്ടുള്ള എല്ലാത്തരം ചെക്കുകളും ട്രാക്ക്‌ ചെയ്യാനും സോഫ്റ്റ്‌വെയര്‍ സഹായിക്കുന്നു. ലേസര്‍, ഇങ്ക്ജെറ്റ്‌, ഡോട്ട്‌ മാട്രിക്സ്‌ പ്രിന്ററുകളില്‍ ഇത്‌ ഉപയോഗിക്കുകയുംചെയ്യാം.

ചെറുകിട- ഇടത്തരം സ്ഥാപനങ്ങള്‍ക്ക്‌ മുന്‍തൂക്കം നല്‍കിക്കൊണ്ട്‌ എല്ലാ വിഭാഗത്തിലെയും ബിസിനസ്‌ സ്ഥാപനങ്ങള്‍ക്കുള്ള ഓഫിസ്‌ ആവശ്യങ്ങളുടെ മേഖലയിലേക്ക്‌ ചെക്ക്‌ എസ്‌ ഒ എസ്‌ സാങ്കേതികതയിലൂടെ കച്ച്‌സോഫ്റ്റ്‌ രംഗപ്രവേശംചെയ്യുകയാണ്‌. സോഫ്റ്റ്‌വെയറിന്റെ സൗജന്യ ട്രയല്‍ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്ക്‌ www.cutchsoft.com -ല്‍നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ യാസര്‍ റഹ്മാന്‍, സഹീര്‍ റഫീക്‌, അസം ദാവൂദ്‌ എന്നി മൂന്ന്‌ വ്യവസായസംരഭകര്‍ ആരംഭിച്ചതാണ്‌ കച്ച്‌സോഫ്റ്റ്‌. ടെലികോം മുതല്‍ ഹോട്ടല്‍ വരെയുള്ള വിഭിന്നമായ മേഖലകളിലെ അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തില്‍ ചെറുകിട - ഇടത്തരം സ്ഥാപനങ്ങളുടെ ബിസിനസ്‌ പ്രോസസുകള്‍ ലഘൂകരിക്കുന്നതിനുള്ള പ്രത്യേക സാങ്കേതികതകളുടെ ആവശ്യകത കച്ച്‌സോഫ്റ്റ്‌ മനസിലാക്കി. കച്ച്‌ ഗ്രൂപ്പ്‌ കമ്പനികളുടെ പിന്‍ബലത്തോടും രാജ്യത്തെ ഏറ്റവും വിദഗ്ധരായ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരുടെ സാങ്കേതിക സഹായത്തോടും കൂടെ കച്ച്‌സോഫ്റ്റ്‌ വിവിധ സോഫ്റ്റ്‌വെയര്‍ പാക്കേജുകളിലെ ഗവേഷണ വികസനങ്ങള്‍ പൂര്‍ത്തിയാക്കി. 2009 അവസാനത്തോടെ കമ്പനി വിപണിയിലേക്കിറങ്ങി. സ്വന്തമായ ചാനല്‍ ശ്രേണിയും കമ്പനിക്കുണ്ട്‌. Cutchsoft launches Cheque Management Software

Further plans to create a software suite for small & medium businesses


Cutchsoft Private Limited (Cutchsoft), the technology arm of Cutch Group, unveiled its new Windows-based Cheque Management application, Cheque Strategic Office Software (Cheque SOS) in Kochi today. Cheque SOS provides a comprehensive management function which includes cheque printing and aims to avoid preventable mismanagement of cheques. Cutchsoft is planning to expand its distribution network throughout India.

Yasser Rahman, Managing Director of Cutchsoft said, “The software helps manage the entire cheque cycle of the organization and it’s a simple to use software that will help the user print cheques directly from one’s home or office printer. In addition, it provides a professional edge to the small and medium businesses. The most obvious benefit is that it produces printed cheques that are legible since, the user doesn’t have to handwrite the cheque. It not only saves time but also helps the user eliminate any errors.”

Designed for small and medium businesses, the software helps organize, print and track the cheques issued by the company. Aimed at increasing efficiency of a company’s financial dealings, the interface not only saves time for writing and managing individual cheques but also eliminates human-error while writing them.

Zaheer Rafiq, Director of Cutchsoft said “We have already unveiled Cheque SOS in Tamil Nadu and we have got tremendous response for distributorship and the turn over have been quiet good. At present, we have appointed 2 distributors in Trivandrum and Kochi and are looking for expanding the distributor network in Kerala. In addition, we are in talks with major distributors in Middle-East.”

The interface allows the user to type all the cheque elements including payee, date, amount, a/c payee only, bearer, and place of issues. The printed cheque is ready to issue once signed. In the chequebook, user can easily create cheque with pre-defined cheque number. The user can print a series of cheques in a batch by specifying the account and the cheque numbers.

The software keeps master record of customer, statement of cheque book usage and bank account etc. The software allows the user to keep records and details of all bank accounts and the cheques issued using this software by default.

One of the unique features of the software is that it automatically converts the amount entered in numbers to words thereby eliminating the possibility of making any mistake. The software allows the user to track all the cheques issued and supports different types of printers Laser, Inkjet and Dot-Matrix printers.

The SOS suite marks CuthSoft's foray into office solutions for businesses of various sizes with a specific focus to SMEs. Users can download the free full feature trail version of the software from www.cutchsoft.com.

About Cutchsoft Group

Cutchsoft was established by three entrepreneurs - Yasser Rahman, Zaheer Rafiq and Azam Dawood in October 2009. With experience in fields as diverse as telecom to hotels, Cutchsoft realized the huge need for specialized technologies to simplify the business processes faced by most medium and small businesses. With the backing of the Cutch group of companies and technical support from some of the best software programmers in the country, CutchSoft completed the R&D on its software packages and went into closed beta towards the year end of 2009. Cutchsoft established its own channel network.

For further details please contact

Vivek Kangath
Sr. PR Executive
Blue Lotus Communications Pvt. Ltd
No 117, 2nd Floor, 18th Main, HAL 2nd Stage, Indiranagar, Bangalore -560008,
Mob: 9986548890 (Blr) ,Mob: 9961171331 (Kerala)
Direct: +91-80-41254166, Board: +91-80-41263035, Fax: +91-80-41526656
Email: vivek@bluelotuspr.com / kangath@gmail.com
Web: www.bluelotuspr.com
Blog: www.bangalorepressreleases.blogspot.com

No comments:

Post a Comment